കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം നാളെ (ബുധൻ) രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിക്കും കർക്കടകം 31 വരെ എല്ലാ ദിവസവും വൈകിട്ട് ദീപാരാധന, രാമായണ പാരായണം, വിശേഷാൽ പൂജ എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരി നേതൃത്വം നൽകും. 21ന് നാലമ്പല ദർശനവും നടക്കും.