മൂവാറ്റുപുഴ: കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ. സഹീർ, നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ, വി.ടി. ശശി, എ.യു. റോയി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ. സോമൻ (പ്രസിഡന്റ്), അജിത് പ്രസാദ്, എ.സി. മിനി (വൈസ് പ്രസിഡന്റുമാർ), പി.കെ. സുഭാഷ് (സെക്രട്ടറി), വി.ടി. ശശി, ഇ.എ. സാവിത്രി (ജോയിന്റ് സെക്രട്ടറിമാർ), ഗിരിജ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.