കൊച്ചി : ഇന്ത്യയിലെ മൈക്രോ ഫിനാൻസ് മേഖലയ്ക്ക് വൻ വളർച്ച. ചെറുകിട വ്യവസായ വികസന ബാങ്കിന്റെ (സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യ സിഡ്ബി) മൈക്രോ ഫിനാൻസ് പൾസ് എന്ന ന്യൂസ്‌ലെറ്ററിലാണ് ഇക്കാര്യം. 2019 സാമ്പത്തിക വർഷം മൈക്രോ ഫിനാൻസ് മേഖല മുൻവർഷത്തേക്കാൾ 40 ശതമാനം വളർന്നു.
പാവപ്പെട്ട സ്ത്രീകളാണ് മൈക്രോ ക്രെഡിറ്റ് ഉപഭോക്താക്കൾ.
2019ൽ 6.40 കോടിയിലേറെ ഗുണഭോക്താക്കൾ
നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ വഴിയാണ് ചെറുകിട വായ്പകളുടെ 37 ശതമാനവും വിതരണം ചെയ്തത്. ബാങ്കുകളിലൂടെ 34 ശതമാനവും. 36 ശതമാനമാണ് വർധന.
2019 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവർഷം ആകെ 1,78,547 കോടി രൂപ വായ്പ നൽകി.
20,000 രൂപ മുതൽ 30,000 രൂപ വരെയുള്ള വായ്പകളാണ് ഇതിലേറെയും.
തൊട്ടുപിന്നിൽ 30,000 രൂപ മുതൽ 40,000 രൂപ വരെയുള്ള വായ്പ
മുൻസാമ്പത്തിക വർഷത്തേതിനെക്കാൾ 67 ശതമാനം വളർച്ച നേടിയത് 50,000 -60,000 രൂപ വായ്പ വിഭാഗമാണ്.
തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മൈക്രോ ഫിനാൻസ് മേഖലയിലെ 34.7 ശതമാനം ഗുണഭോക്താക്കളും. പശ്ചിമബംഗാൾ, തമിഴ്‌നാട്, കർണാടക, ബിഹാർ സംസ്ഥാനങ്ങൾ ഓരോന്നും 15,000 കോടിയിലേറെ രൂപ ഉപയോഗപ്പെടുത്തി.
ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ നിന്നാണ് മൈക്രോ ഫിനാൻസ് മേഖലയുടെ 83 ശതമാനം ഗുണഭോക്താക്കളെന്ന്
സിഡ്ബി സി.എം.ഡി മുഹമ്മദ് മുസ്തഫ ഐ.എ.എസ്, ഇക്വിഫാക്‌സ് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസ് എം.ഡി. കെ. എം. നനൈയിയ എന്നിവർ പറഞ്ഞു.