തൃപ്പൂണിത്തുറ: കുട്ടികളുമായി പോയ സ്വകാര്യ സ്‌കൂൾ ബസ് കാറുമായി കൂട്ടിയിടിച്ചു.ആർക്കും പരിക്കില്ല.
ഉദയംപേരൂർ എം.എൽ. എ.റോഡിൽ ഇന്നലെ രാവിലെ 8.30നാണ് അപകടം . വൈദ്യുതി പോസ്റ്റിൽ ഇടിക്കാതിരിക്കാൻ സ്‌കൂൾ ബസ് വെട്ടിച്ചതാണ്അപകടകാരണം.
തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ രണ്ടാം നമ്പർബസാണ് എം.എൽ.എ.റോഡിൽ മാന്താറ്റ് ക്ഷേത്രത്തിന് സമീപം അപകടത്തിൽപ്പെട്ടത്. . കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്.
വീതി കുറവായ എം.എൽ.എ.റോഡി ൽ വടക്കുനിന്നും വന്ന സ്‌കൂൾ ബസ് തെക്ക് നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു .ഉദയംപേരൂർ സ്വദേശിയായ ഗോകുൽ എന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്.കാറിന്റെ മുൻ ഭാഗം തകർന്നു. പിൻഭാഗത്തെ ഇടത് ടയർ സ്ലാബിടാത്ത കാനയലേക്ക് ചാടി.കാറിന്റെ സ്റ്റിയറിങ്ങിൽ തലയിടിച്ച യുവാവ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.