മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ബഡ്ജറ്റിനെതിരെ എ.ഐ.ടി.യു.സി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ബുധൻ) വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധസദസ് നടക്കും. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.എ. നവാസ് അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ ബാബുപോൾ, ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ, ടി.എം.ഹാരീസ്, പി.കെ. ബാബുരാജ്, ഇ.കെ. സുരേഷ്, സീന ബോസ്, കെ.എ.സനീർ എന്നിവർ സംസാരിക്കും.