udf
യു ഡി എഫ് മൂവാറ്റുപുഴ ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ കോൺഗ്രസ്‌ വക്താവ്‌ ജോസഫ്‌ വാഴയ്‌ക്കൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വൈദ്യുതിചാർജ് വർദ്ധനവിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ട് മാറ്റിയതിനുമെതിരെയും നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ മുഖ്യപങ്ക് വഹിച്ച ഇടുക്കി മുൻ എസ്.പി.യുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് പഞ്ചായത്ത് കേന്ദ്രങ്ങളിലെ സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാതല ഉദ്ഘാടനം പറവൂരിൽ വി.ഡി. സതീശൻ എം എൽ എ നിർവഹിച്ചു . ജില്ലയിലെ 157 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് യു.ഡി.എഫ്. പ്രവർത്തകർ സമരത്തിൽ അണിചേർന്നു.

യു.ഡി.എഫ് മുൻ സംസ്ഥാന കൺവീനർ പി.പി. തങ്കച്ചൻ വെങ്ങോല പഞ്ചായത്ത് ഓഫീസിന് മുമ്പിലും യു.ഡി.എഫ്. സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ കല്ലൂർക്കാട് ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിലും വി.കെ. ഇബ്രാഹിംകുഞ്ഞ് കരിമാലൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിലും അനൂപ് ജേക്കബ് പിറവം വില്ലേജ് ഓഫീസിന് മുമ്പിലും എം.എൽ.എമാരായ പി.ടി. തോമസ് തൃക്കാക്കര മുനിസിപ്പൽ ഓഫീസിന് മുമ്പിലും എൽദോസ് കുന്നപ്പിള്ളി രായമംഗലം പഞ്ചായത്ത് ഓഫീസിന് മുമ്പിലും അൻവൻ സാദത്ത് നെടുമ്പാശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിലും വി.പി. സജീന്ദ്രൻ പൂതൃക്ക പഞ്ചായത്ത് ഓഫീസിന് മുമ്പിലും റോജി എം. ജോൺ അങ്കമാലി മുനിസിപ്പൽ ഓഫീസിന് മുമ്പിലും ,കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴ മുനിസിപ്പൽ ഓഫീസിന് മുമ്പിലും മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് ആവോലി പഞ്ചായത്ത് ഓഫീസിന് മുമ്പിലും ഉദ്ഘാടനം ചെയ്തു.