കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയുടെ നേതൃത്വത്തിൽ രാമായണ മാസാചരണം കർക്കടകം ഒന്ന് മുതൽ 31 വരെ ശാഖാ ഹാളിൽ നടക്കും. വൈകിട്ട് 6.30 മുതൽ 7 .30 വരെ രാമായണ പാരായണം. 17ന് രാവിലെ 5.30ന് ഗണപതിഹോമവും ഓഗസ്റ്റ് 15 ന് അഖണ്ഡ രാമായണ പാരായണവും നടക്കുമെന്ന് ശാഖാ സെക്രട്ടറി എം.കെ. കുഞ്ഞപ്പൻ അറിയിച്ചു.