കിഴക്കമ്പലം: പട്ടിമറ്റത്ത് വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റുന്നില്ലെന്ന് പരാതി. പട്ടിമറ്റം മാർ കൂറിലോസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് പരാതിക്കാർ. കഴിഞ്ഞദിവസം വിദ്യാർത്ഥികളെ കയറ്റാതെ പാഞ്ഞ മൂവാറ്റുപുഴ ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിനെതിരെ വിദ്യാർത്ഥികൾ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നു. പരാതി എഴുതിക്കൊടുത്ത വിദ്യാർത്ഥികളെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തി. സ്‌കൂളിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്ററോളം നടന്നാണ് വിദ്യാർത്ഥികൾ സ്‌കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിലെത്തുന്നത്. എന്നാൽ ഇവിടെ ബസുകൾ നിർത്താതിനാൽ പിന്നെയും അര കിലോമീറ്ററിലേറെ നടന്ന് പട്ടിമറ്റം ജംഗ്ഷനിൽ എത്തിയാണ് ബസിൽ കയറുന്നത്. റോഡ് മോശമായതിനാലും ബസിൽ നിറയെ വിദ്യാത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്കുള്ളതിനാലും സമയത്ത് ഓടിയെത്താൻ കഴിയുന്നില്ല. അതിനാലാണ് എല്ലാ സ്റ്റോപ്പിലും നിറുത്താനാകാത്തതെന്ന് ബസ് ജീവനക്കാർ പറയുന്നു.