അങ്കമാലി: അങ്കമാലി നഗരസഭ ഭരണത്തിലെ അഴിമതിക്കും വികസന സ്തംഭനത്തിനും എതിരെ യു.ഡിഎഫ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുൻപിൽ കൂട്ടധർണ്ണ നടത്തി.
സമരം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേബി.വി. മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ പി.ജെ.ജോയി, മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ പാറക്കൽ, യു.ഡി.എഫ് മാത്യു തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എസ്.ഷാജി, കെ.പി.സി.സി. നിർവാഹത സമിതിയംഗം അഡ്വ.ഷിയൊ പോൾ ,ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി ബൈജു മേനാച്ചേരി, കോൺഗ്രസ് ജില്ലാ സിക്രട്ടറിമാരായ കെ.പി.ബേബി, പി .വി .സജീവൻ എന്നിവർ പ്രസംഗിച്ചു.