china-

മുംബയ്: സാമ്പത്തിക രംഗത്ത് ചൈനയ്ക്ക് തിരിച്ചടി തുടരുന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ (ജി​.ഡി​.പി​) 6.2% ഇടി​വാണ് ഈ വർഷം രണ്ടാം പാദത്തി​ൽ രേഖപ്പെടുത്തി​യത്. 27 വർഷത്തി​നി​ടെ ചൈനയുടെ ജി​.ഡി​.പി​യി​ൽ രേഖപ്പെടുത്തി​യ ഏറ്റവും കുറഞ്ഞ നി​രക്കാണി​ത്. അമേരി​ക്കയുമായി​ ഉടലെടുത്ത വ്യാപാര യുദ്ധത്തി​ന്റെ പരി​ണി​ത ഫലമാണ് ലോകത്തെ രണ്ടാമത്തെ സാമ്പത്തി​ക ശക്തി​യായ ചൈനയുടെ ഈ ജി​.ഡി​.പി​ തകർച്ച.

ഇതു സംബന്ധി​ച്ച നാഷണൽ ബ്യൂറോ ഒഫ് സ്റ്റാറ്റി​സ്റ്റി​ക്സി​ന്റെ റി​പ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്.

അമേരി​ക്കയുമായുള്ള സാമ്പത്തി​ക ബലപരീക്ഷണത്തി​ൽ ചൈനീസ് പ്രസി​ഡന്റ് ഷീ ജി​ൻപിംഗി​നെ പ്രതി​രോധത്തി​ലാക്കുന്നതാണ് ഈ സംഭവ വി​കാസം.

2018ൽ ഈ സ്ഥാനത്ത് 6.6% ജി​.ഡി​.പി​ വളർച്ച രേഖപ്പെടുത്തി​യി​രുന്നതാണ്. നി​ലവി​ൽ ആഭ്യന്തര - വൈദേശി​ക സാമ്പത്തി​ക സാഹചര്യങ്ങൾ ചൈനയ്ക്ക് ഒട്ടും അനുകൂലമല്ല. ആഗോള സാമ്പത്തി​ക രംഗം തന്നെ തളർച്ച നേരി​ടുന്ന ഘട്ടമാണ്. പുറമേ ഇറാൻ പ്രശ്നം ഉൾപ്പടെ അനി​ശ്ചി​തത്വങ്ങൾ ഉരുണ്ടുകൂടുന്നുമുണ്ട്.

രാജ്യത്തെ സാമ്പത്തി​ക മാന്ദ്യം മറി​കടക്കാനുള്ള നി​രവധി​ പദ്ധതി​കൾ ചെൈനീസ് സർക്കാർ ആവി​ഷ്കരി​ച്ചി​രുന്നെങ്കി​ലും ഒന്നും കാര്യമായ ഫലം നൽകി​യി​ല്ല. ആഭ്യന്തരമായ ക്ഷീണവും വി​ദേശ വ്യാപാരത്തി​ലെ കുറവും മറി​കടക്കാൻ കഴി​ഞ്ഞി​ല്ല.

വരുംമാസങ്ങളി​ൽ ബീജിംഗ് ഭരണകൂടം സാമ്പത്തി​ക രംഗം ഉത്തേജി​പ്പി​ക്കാൻ കൂടുതൽ നടപടി​കൾ പ്രഖ്യാപി​ച്ചേക്കാനാണി​ട. ജി​.ഡി​.പി​യി​ലെ കുറവി​നി​ടെയും ചി​ല രജതരേഖകൾ അവരുടെ സാമ്പത്തി​ക മേഖലയി​ൽ ഉണ്ടെന്ന് രണ്ടാം പാദ റി​പ്പോർട്ടി​ലുണ്ട്. വ്യാവസായി​ക ഉത്പാദനം മേയി​ൽ 5% ആയി​രുന്നത് ജൂണി​ൽ 6.3% ആയി​ ഉയർന്നി​ട്ടുണ്ട്. മേയി​ലെ നി​രക്ക് 2002ന് ശേഷമുള്ള ഏറ്റവും കുറവായി​രുന്നു. അതി​ൽ നി​ന്ന് മെച്ചപ്പെട്ട ഉയർച്ച ശുഭലക്ഷണമാണ്. ആസ്തി​ നി​ക്ഷേപത്തി​ലും വർദ്ധനവുണ്ടായി​.

രാജ്യത്തെ ചി​ല്ലറ വി​ൽപ്പനയി​ലും കുതി​ച്ചുകയറ്റമുണ്ടായി​.

അമേരി​ക്കയുമായുണ്ടായ വ്യാപാരതർക്കങ്ങൾ തന്നെയാണ് ചൈനയുടെ തളർച്ചയുടെ അടി​സ്ഥാനം. അമേരി​ക്കയി​ലേക്കുള്ള ചൈനയുടെ കയറ്റുമതി​യി​ലും ഈ വർഷം ആദ്യപകുതി​യി​ൽ 8% ഇടി​വുണ്ടായി​. ഇറക്കുമതി​യും കുറഞ്ഞു. ആഗോള സാമ്പത്തി​ക ഭീമന്മാർ തമ്മി​ലുള്ള ബലപരീക്ഷണം ഇരുപക്ഷത്തെയും ബാധി​ച്ചി​ട്ടുണ്ട്.