പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ബുധനാഴ്ച തുടക്കം കുറിക്കും. ആഗസ്റ്റ് 16ന് സമാപിക്കും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും രാമായണ പാരായണം .18 ന് വൈകിട്ട് 6ന് ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഡോ.ഗീതയും 19 ന് ഭക്ഷണവും രോഗവും എന്ന വിഷയത്തിൽ ഡോ.കിഷോർ രാജും 20 ന് ആയുർവേദവും ദിനചര്യയും എന്ന വിഷയത്തിൽ ഡോ.ദിവാകരനും പ്രഭാഷണം നടത്തും. ക്ഷേത്ര്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സുധാകരൻ, മേൽശാന്തി മധു എന്നിവർ കാർമ്മികത്വം വഹിക്കും.പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കൽ, കണ്ടത്തിപറമ്പ് ക്ഷേത്രം, പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം, കരുവേലിപ്പടി രാമേശ്വരം ക്ഷേത്രം, പുല്ലാർ ദേശം ശങ്കരനാരായണ ക്ഷേത്രം എന്നിവടങ്ങളിലുംബുധനാഴ്ച തുടക്കം കുറിക്കും.