 മറൈൻ ഡ്രൈവിനെക്കുറിച്ച് ഹൈക്കോടതി പറഞ്ഞത്

അറബിക്കടലിന്റെ റാണിയെന്നു വിളിപ്പേരുള്ള കൊച്ചി സന്ദർശിക്കുന്നവരുടെ ഇഷ്ടയിടമാണ് മറൈൻ ഡ്രൈവ്. ക്വീൻസ് നെക്ക്ലേസ് എന്നറിയപ്പെടുന്ന മുംബയ് മറൈൻഡ്രൈവിനെ പോലെയാണ് കൊച്ചി​ മറൈൻഡ്രൈവും. പണവും അദ്ധ്വാനവും ചെലവിട്ടു നിർമ്മിച്ച മറൈൻ ഡ്രൈവ് സന്ദർശകർക്കും ജനങ്ങൾക്കും ആഹ്ളാദം സമ്മാനിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അവഗണനമൂലം ആകർഷണം നശിച്ചു. ഇന്ന് മറൈൻ ഡ്രൈവ് ഭരണാധികാരികളുടെ അവഗണനയുടെ വേദനിപ്പിക്കുന്ന ഉദാഹരണമാണ്. മാലിന്യങ്ങൾ കുമിഞ്ഞു കൂടിയതോടെ തെരുവുനായ്ക്കൾ എത്തുന്നു. സാമൂഹ്യ വിരുദ്ധരുടെ താവളമായി മറൈൻ ഡ്രൈവ് മാറുന്നു. ഇതിനൊരു അവസാനം വേണം.