പിറവം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും സി.പി.എം അക്രമങ്ങൾക്കുമെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വില്ലേജ് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. ഇലഞ്ഞി വില്ലേജ് ഓഫീസിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ.കെ.ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി. ഷിബു അദ്ധ്യക്ഷത വഹിച്ചു. പി.എ. ദേവസ്യ, ജോണി അരിക്കാട്ടേൽ, ടോമി.കെ.തോമസ്, ജോർജ്, എം.പി. ജോസഫ്, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. പിറവം, പാമ്പാക്കുട, രാമമംഗലം, ,കൂത്താട്ടുകുളം, തിരുമാറാടി മണീട് എന്നീ വില്ലേജ് ഓഫീസുകൾക്കുമുന്നിലും ധർണ നടത്തി.