നെടുമ്പാശേരി: കൊച്ചി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള തീർത്ഥാടനത്തിൽ 45 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞും. ആലുവ എടത്തല അബ്ദുൽ റഹ്മാന്റെയും അൽഫിയയുടെയും മകൾ ആദില മർജാൻ ആണ് കുഞ്ഞുതീർത്ഥാടക. ഇന്നലെ വൈകിട്ട് അഞ്ചിന് പുറപ്പെട്ട എ.ഐ 5183 വിമാനത്തിലാണ് പുണ്യനഗരിയിലേക്ക് യാത്രയായത്. മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ക്യാമ്പ് ഓഫിസർ എൻ.പി. ഷാജഹാൻ, സ്വാഗതസംഘം വൈസ് ചെയർമാൻ കെ.എം. കുഞ്ഞുമോൻ, ഭാരവാഹികളായ ഷംജൽ, ഇബ്രാംഹിം കുഞ്ഞ്, ജസിൽ തോട്ടത്തികുളം, ഷബീർമണക്കാടൻ, എം.എ. സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞ് തീർത്ഥാടകയെ യാത്രയാക്കിയത്.