കൊച്ചി: ജില്ല കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എറണാകുളം ഏരിയ സമ്മേളനം ജില്ല പ്രസിഡന്റ് സി.എം.ദിനേശ്‌മണി ഉദ്‌ഘാടനം ചെയ്തു. കെ.വി.മനോജ് അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായി കെ.വി.മനോജ് (പ്രസിഡന്റ്), ഒ.എക്സ്.പയസ്,സി.വി.അജിത,സോജൻ ആന്റണി( വൈസ് പ്രസിഡന്റുമാർ )വി.വി.പ്രവീൺ (സെക്രട്ടറി)പി.കെ.ബാബു,കെ.കെ.ഭാസ്കരൻ,പി.കെ.ഷൺമുഖൻ( ജോ.സെക്രട്ടറിമാർ) പി.ആർ.റെനീഷ് (ട്രഷറർ )എന്നിവർ ഉൾപ്പെടെ 22 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

വൈകിട്ട് ഹൈക്കോടതി ജംഗ്‌ഷനിലെ പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് അഡ്വ.എം.അനിൽകുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു.