കൊച്ചി: റെയിൽവേ സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് (എസ്.ആർ.ഇ.എസ് ), ഐ.എൻ.ടി.യു.സി ദേശീയ പ്രതിഷേധ ദിനം ആചരിച്ചു . എറണാകുളം സൗത്ത് സ്റ്റേഷനിൽ നടന്ന പ്രതിഷേധ മാർച്ചും യോഗവും എസ്.ആർ.ഇ.എസ്. ഡിവിഷണൽ പ്രസിഡന്റ് എൻ. ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. എസ്.ആർ.ഇ.എസ്. ഡിവിഷണൽ ട്രഷറർ എൻ.ശ്രീകുമാർ, ചന്ദ്രശേഖരൻ, റെയ്‌സൺ, ലിബിൻ, വിജയകുമാർ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.