anikkad
ആനിക്കാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയികളായവർ എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനം

മൂവാറ്റുപുഴ: ആനിക്കാട് സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം നൽകിയ പാനലിന് വിജയം. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാനലിലെ അംഗങ്ങൾ വിജയിച്ചത്. വി.കെ. ഉമ്മർ, ജിമ്മി മാത്യു, ജോസ് മാത്യു, ഫെബിൻ.പി. മൂസ, ബഷീർ കാഞ്ഞിരക്കാട്ട്, രാജേഷ് രമണൻ, ഷെബാബ്, ഷൈജൽ.പി.ജമാൽ, പി.ബി. ഷിബു, ഗീത ഭാസ്‌കരൻ, ബിന്ദു ഷാജൻ, കെ. സീമ, പി.വി. രാജു എന്നിവരാണ് വിജയിച്ചത്. ആഹ്ലാദപ്രകടനത്തിന് പി.ആർ. മുരളീധരൻ, ഷാജു വടക്കൻ, കെ.ഇ. മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.