മരട്:മരട് വടക്ക് എസ്.എൻ.ഡി.പി യോഗം1522 -ശാഖായോഗത്തിന്റെ കീഴിലുളള തുരുത്തിഭഗവതിക്ഷേത്രത്തിൽ രാമായണ മാസാചരണവും ഗണപതിഹോമം,ഭഗവതിസേവ എന്നിവയും ഇന്ന്ആരംഭിക്കും.ആഗസ്റ്റ് 16ന് സമാപിക്കും. ക്ഷേത്രം മേൽശാന്തി പ്രമോദ് കാർമ്മികത്വം വഹിക്കും

ഓഗ്സ്റ്റ് 7ന് നടക്കുന്നചോതിപൂജയുടെ ഭാഗമായി അന്നേദിവസം രാവിലെ 9ന് വിശേഷാൽ കലശാഭിഷേകവും തുടർന്ന് നിറ പുത്തരിയും ആഗസ്റ്റ് 11ന് വൈകീട്ട് 4ന് ശ്രീചക്രപൂജയും നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറിഎൻ.അരവിന്ദൻ അറിയിച്ചു