മൂവാറ്റുപുഴ: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ ഏരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി. കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ലീല വാസുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ഗ്രേസി സതീഷ്, എം.ആർ. പ്രഭാകരൻ, പി.എസ്. മോഹനൻ, എം.എൻ.. ഗോപി, എം.എ. സഹീർ, കെ.ആർ. സുകുമാരൻ, പ്രമോദ്ഘോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ. സോമൻ( പ്രസിഡന്റ് ), ലീല വാസുദേവൻ ( വർക്കിംഗ് പ്രസിഡന്റ് ), എം. എൻ. അരവിന്ദാക്ഷൻ, പ്രമോദ്ഘോഷ്, ഉണ്ണിക്കൃഷ്ണൻ ( വെെസ് പ്രസിഡന്റുമാർ), കെ.ആർ. സുകുമാരൻ ( സെക്രട്ടറി), റജി, ഗോപാലകൃഷ്ണൻ, എം.പി. സന്തോഷ് കുമാർ ( ജോയിന്റ് സെക്രട്ടറിമാർ), പി.എസ്. ഹരി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.