മൂവാറ്റുപുഴ: കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രോത്സവം ആഗസ്റ്റ് 10മുതൽ 14 വരെ മൂവാറ്റുപുഴ ഇ.വി.എം ലതാ മൂവിഹൗസിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം 18ന് വൈകിട്ട് 5 ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ അറിയിച്ചു.