library
പായിപ്ര എ. എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പായിപ്ര കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറി വിത്തുകളുടെ പാക്കറ്റ് വിതരണോദ്ഘാടനം വാർഡ് മെമ്പർ അശ്വതി ശ്രീജിത് നിർവഹിക്കുന്നു. പായിപ്ര കൃഷ്ണൻ, എം.എസ്. ശ്രീധരൻ, സി.കെ. ഉണ്ണി എന്നിവർ സമീപം

മൂവാറ്റുപുഴ: പായിപ്ര എ. എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പായിപ്ര കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകളുടെ പാക്കറ്റ് വിതരണം ചെയ്തു. പച്ചറി വിത്തുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ അശ്വതി ശ്രീജിത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, പായിപ്ര സഹകരണ ബാങ്ക് ഡയറക്ടർ പി. എ. ബിജു, ലൈബ്രേറിയൻ കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടുക എന്നലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്. ലൈബ്രറി പ്രവർത്തന പരിധിയിലെ നൂറ് വീടുകളിൽ വിതരണം നടത്തി.