പറവൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ദ്വൈവാർഷിക പൊതുയോഗം ഇന്ന് രാവിലെ പതിനൊന്നിന് പറവൂർ വ്യപാരാഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ടി. നാസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഭാരവാഹി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകും. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.എ.എം ഇബ്രാഹിമിനെതിരെ ജില്ലാ ജനറൽ സെക്രട്ടറി പി.സി. ജേക്കബ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ മത്സരം ഉണ്ടാകും.