guru
കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നടന്ന ഗുരുപൂർണിമ ചടങ്ങിൽ വി. പത്മമനാഭൻ, സി.എസ്. മുരളീധരൻ, എം.കെ. ചന്ദ്രബോസ്, വി.സുന്ദരം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗുരുവന്ദനം ചടങ്ങ്.

കൊച്ചി : കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ സംഘടിപ്പിച്ച ഗുരുപൂർണിമ ആഘോഷം അദ്ധ്യാത്മിക പ്രഭാഷകൻ വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടേയും കലൂർ ശ്രീരാകൃഷ്ണ സേവാശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ എ.കെ. ചന്ദ്രബോസ്, വി. സുന്ദരം, സി.എസ്. മുരളിധരൻ, രാജൻ ബാബു, ആശ ശിവപ്രസാദ്, ബാഹുലേയൻ, വി. രാജം, സുനിൽ തീരഭൂമി എന്നിവർ സംസാരിച്ചു.