പറവൂർ : പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ ഭൂമിയും വീടുമില്ലാത്തവർക്ക് നിർമ്മിക്കുവന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പുത്തൻവേലിക്കര ഇളന്തിക്കര ശാരദ വിദ്യാമന്ദിർ ട്രസ്റ്റ് സൗജന്യമായി നൽകിയ പതിനഞ്ച് സെന്റ് ഭൂമിലാണ് ഭവന സമുച്ചയം നിർമ്മിക്കുന്നത്. ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി എന്ന സന്നദ്ധസംഘടനയാണ് സാമ്പത്തിക സഹകരണം നൽകുന്നത്. കോട്ടപ്പറും കിഡ്സാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ശാരദ വിദ്യാമന്ദിർ സ്കൂൾ ട്രസ്റ്റ് ചെയർമാൻ കെ.കെ. അമരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ. ശ്രീലക്ഷ്മി, കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ്, ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി ഡയറക്ടർ പ്രവീൺ പോൾ, പി.കെ. രാജപ്പൻ, പി.കെ. ഉല്ലാസ്, വി.എസ്. അനിക്കുട്ടൻ, കെ.എ.ബിജു, ഫ്രാൻസിസ് വലിയപറമ്പിൽ, ഹുസൈൻ, പ്രമോദ് ബി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.