പറവൂർ : വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഈശ്വര സേവാ മാസം ഇന്ന് രാവിലെ അഖണ്ഡനാമജപത്തോടെ തുടങ്ങും. ദിവസവും ഗണപതിഹോമം, ഭഗവത്‌സേവ, പൂമൂടൽ, അന്നദാനം എന്നിവ നടക്കും. ചേർത്തല പുല്ലയിൽ പ്രഭാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേവീഭാഗവത നവാഹയജ്ഞം, കോതമംഗലം കറുകടം മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശിവപുരാണ ഏകാദശ മഹായജ്ഞം, പയ്യന്നൂർ കല്ലംവള്ളി ഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവത സപ്താഹയജ്ഞം, അവണൂർ ദേവൻ നമ്പൂതിയിരുടെ നേതൃത്വത്തിൽ അദ്ധ്യാത്മ രാമായണ പാരായണം എന്നിവ നടക്കും. ആഗസ്റ്റ് 17 നാമജപം, രാത്രി ഒമ്പതിന് ഗുരുതി എന്നിവയോടെ ഈശ്വരസേവ മാസം സമാപിക്കും.