പറവൂർ : സേവാഭാരതി പറവൂർ താലൂക്ക് ആശുപത്രിയിൽ എല്ലാദിവസവും വൈകിട്ട് രോഗികൾക്ക് നൽകിവരുന്ന അന്നദാനം ഏഴാം വർഷത്തിലേയ്ക്ക്. ഇന്ന് ( വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ ഉദ്ഘാടനം ചെയ്യും. സേവാഭാരതി പ്രസിഡന്റ് മുരളിധരൻ അദ്ധ്യക്ഷത വഹിക്കും. പറവൂരിലെ വ്യാപാരി ജോബ് മുഖ്യാതിഥിയായിരിക്കും.