മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലെെഫ് മിഷനിൽ ഉൾപ്പെടുത്തി കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് ഏഴാംവാർഡിൽ പൂർത്തിയാക്കിയ മൂന്ന് ഭവനങ്ങളുടെ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ജോളി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് സുജിത് ബേബി, വാർഡ് മെമ്പർ റെജി വിൻസെന്റ് , വി.ഇ.ഒ മൻജുഷ എന്നിവർ സംസാരിച്ചു.ബിനു പുൽപ്പറമ്പിൽ,ശശി പുത്തൻപുര, സനു കൃഷ്ണൻകുട്ടി എന്നിവർക്കാണ് വീട് കൈമാറിയത്.