ആലുവ: ചട്ടം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് മരട് നഗരസഭയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ആലുവ പാലസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മാനുഷിക പരിഗണന അർഹിക്കുന്ന വിഷയമായതിനാൽ മരട് നഗരസഭ സുപ്രീംകോടതിയെ സമീപിക്കുമോയെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണം. പൊളിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ചെലവ് ആര് വഹിക്കുമെന്നത് ഗൗരവമേറിയ വിഷയങ്ങളാണ്.

ചെന്നൈ ഐ.ഐ.ടി യുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ തുടർ നടപടിയെടുക്കും. സുപ്രീം കോടതി വിധി പറഞ്ഞ കേസായതിനാൽ വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.