വൈപ്പിൻ: ഞാറയ്ക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമ്മാണം എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ ആന്റ് അലൈഡ് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) പ്രവർത്തകർ തടഞ്ഞു. ഐ.എൻ.ടി.യു.സി.ക്കാർക്ക് തൊഴിൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്.
യൂണിയൻ വൈസ് പ്രസിഡന്റ് അരുൺഗോപി, ജന. സെക്രട്ടറി ഷാജി പുത്തലത്ത്, ടിറ്റോ ആന്റണി, സന്തോഷ് വിൻസന്റ്, മണ്ഡലം പ്രസിഡന്റ് സുചി കെ. സുധാകരൻ എന്നിവർ നേതൃത്വം നല്കി.