വൈപ്പിൻ: ഞാറയ്ക്കൽ പഞ്ചായത്ത് 16-ാം വാർഡിൽ ഭിന്നശേഷിക്കാർക്ക് പെൻഷൻ പദ്ധതി ആരംഭിച്ചു. ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തംഗം കെ. ടി. ബിനീഷിന്റെ നേതൃത്വത്തിലുള്ള പ്രതീക്ഷ സേവാ സമിതിയാണ് പെൻഷൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. 70 ശതമാനത്തോളം ഭിന്നശേഷിയുള്ളവർക്കാണ് പെൻഷൻ നൽകുന്നത്. പെൻഷൻ പദ്ധതി ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരൊ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ. ടി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. ലാലു, ബിജെപി സംസ്ഥാന നിർവ്വാഹക സമിതി അംഗം ഇ. എസ്. പുരുഷോത്തമൻ, പ്രതീക്ഷ സേവ സമിതി ഭാരവാഹികളായ കെ. ടി. ഗിരിജ വല്ലഭൻ, ശ്യാംലാൽ പി. സഹദേവൻ, പി. പി. ഉണ്ണി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സി. കെ. പുരുഷോത്തമൻ, ബിജെപി ഞാറയ്ക്കൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ. ജി. രാകേഷ്, സിഡിഎസ് മെമ്പർ ഷീബ പോൾ, എഡിഎസ് പ്രസിഡന്റ് ജയ ശശി എന്നിവർ പ്രസംഗിച്ചു. പെൻഷൻ ആനുകൂല്യം ആരംഭഘട്ടത്തിൽഎട്ട് പേർക്കാണ് ലഭിക്കുന്നത്.