വൈപ്പിൻ : വൈപ്പിൻ പ്രസ്‌ക്ലബ് ഞാറയ്ക്കൽ പി.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറി , അമൃത ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ: കെ. കെ. ജോഷി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവദാസ് നായരമ്പലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.രാജീവ്, വൈസ് പ്രസിഡന്റ് സി. ബി. സുരേഷ്ബാബു, സോജൻവാളൂരാൻ, കണ്ണദാസ് തടിക്കൽ, അമൃത ആശുപത്രി പ്രതിനിധികളായ മനോജ്, അനീഷ്, കെ. കുമാരൻകുട്ടി എന്നിവർ പ്രസംഗിച്ചു.