sarma
എടവനക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും സംയുക്തമായി ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ എസ്.ശർമ്മ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ കരനെൽ കൃഷിക്ക് വിത്ത് വിതച്ചു. വിത്ത് വിതയ്ക്കൽ എസ്.ശർമ്മ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. യു. ജീവൻമിത്ര അദ്ധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും സംയുക്തമായാണ് കൃഷിഭവന്റെ സഹകരണത്തോടെ ചെറായി വി വി സഭയുടെ അഞ്ച് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, കൃഷി ഓഫീസർ പി.എൻ മോളി, അയ്യമ്പിള്ളി ഭാസ്‌കരൻ, പി.കെ നടേശൻ, റാണി രമേഷ്, വി വി സഭ സെക്രട്ടറി മുരുകാനന്ദൻ, കൃഷി അസിസ്റ്റന്റ് എൻ.കെ സജികുമാർ, സരിതമോൾ എന്നിവർ പ്രസംഗിച്ചു