വൈപ്പിൻ :ധീവര സഭ വൈപ്പിൻ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാസ പൂർണ്ണിമ ആഘോഷിച്ചു. നായരമ്പലം ധീവര സഭ ഓഫീസ് ഹാളിൽ നടന്ന വ്യാസ പൂർണി​മ ചടങ്ങുകൾ സംസ്ഥാന സെക്രട്ടറി കെ. കെ. തമ്പി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി. ടി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തി മുരളി, എ. വി. ഷാജി, എ. കെ. സരസൻ, എം. എസ്. മനോജ്കുമാർ എന്നിവർ സംസാരിച്ചു.