rajesh
ദളിത് യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ചു.

കാലടി: അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിലെ ചാത്തക്കുളം സ്വദേശിയായ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പരാതി.റോഡിൽ വീണ് കിടന്ന ഒരാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചതിനാണ് സംഘം ചേർന്ന് തന്നെ മർദ്ദിച്ചതെന്ന് പൈക്കാടൻ വീട്ടിൽ രാജേഷ് പറഞ്ഞു.കോൺക്രിറ്റ് ജോലിക്കാരനായ രാജേഷ് മറ്റൊരു തൊഴിലാളിയേയുംം കൂട്ടി ഇന്നലെ രാവിലെ നീലശ്വരത്തേക്ക് വരുമ്പോഴാണ് വഴിയിൽ മദ്യപിച്ച് കിടക്കുന്ന ആളെ കണ്ടത്.രാജേഷ് ബൈക്ക് നിർത്തി ഇയാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴായിരുന്നുമർദ്ദനം.രാജേഷ് അങ്കമാലിിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാലടി പൊലിസ് കേസെടുത്തു.