നെടുമ്പാശേരി: ശ്രീനാരായണ സഹായ സംഘം വക കുറുമശ്ശേരി ശ്രീ കാരികുളം ഭഗവതി ക്ഷേത്രത്തിൽ കർക്കടക രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. കർക്കിടകമാസത്തിലെ പുണ്യദിനങ്ങളിൽ രാവിലെ വിശേഷാൽ ഗണപതിഹോമവും ചൊവ്വാഴ്ച ദിവസങ്ങളിൽ ദീപാരാധനയ്ക്കു ഭഗവതി സേവയും ഉണ്ടാകും. ഇന്ന് മുതൽ ഏഴ് ദിവസം തുടർച്ചയായി വൈകിട്ട് ദീപാരാധനക്ക് ശേഷം ഔഷധക്കഞ്ഞി ഉണ്ടാകും.

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വക ശ്രീ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലും രാമായണ മാസാചരണത്തിന്റെ ഭാഗമായി പ്രത്യേക പൂജകൾ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി പ്രേമൻ പുറപ്പേൽ അറിയിച്ചു.

എടയപ്പുറം തച്ചനാംപാറ ഗൗരീശങ്കര ക്ഷേത്രത്തിലെ രാമായണ മാസാചരണം ഇന്ന് മുതൽ ആഗസ്റ്റ് 16 വരെ നടക്കും. ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിന് രാമായണ പാരായണം എന്നിവയോടുകൂടി ആരംഭിക്കും. വൈകിട്ട് 4.30ന് എല്ലാ ദിവസവും ഗൃഹങ്ങളിൽ രാമായണപാരായണം നടത്തും. ഫോൺ: 9020072352.