കൊച്ചി: കുസാറ്റിൽ വിവിധ കോഴ്സുകളിലെ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.
എം.എ അപ്ലൈഡ് ഇക്കണോമിക്‌സ്: പട്ടിക ജാതി /പട്ടികവർഗ സീറ്റുകളിലേക്കും എൻ.ആർ.ഐ (ക്യാറ്റ് 2019 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ) സീറ്റുകളിലേക്കും. 19 ന് രാവിലെ 10.30 ന് (ഫോൺ: 2576030)
എം.ടെക് മറൈൻ എൻജിനിയറിംഗ്: 60ശതമാനം മാർക്കോടെ ബി.ടെക് മറൈൻ എൻജിനിയറിംഗ്/മെക്കാനിക്കൽ എൻജിനിയറിംഗ്/ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് യോഗ്യതയുള്ളവർക്ക്. 19ന് രാവിലെ 10 (ഫോൺ: 0484-2576606, 9961000760)
എം.എസ് സി മറൈൻ ജിയോളജി: പട്ടിക ജാതി സംവരണ സീറ്റൊഴിവിലേക്ക് ക്യാറ്റ് 2019 റാങ്ക് ലിസ്റ്റിലുള്ളവർക്ക് 19ന് രാവിലെ 9.30 (ഫോൺ: 0484 2366478).
എം.എസ്.സി ഫിസിക്‌സ്: ജനറൽ വിഭാഗം. 18ന് രാവിലെ 10 (ഫോൺ: 0484- 2577290, www.admissions.cusat.ac.in)
എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്: പട്ടികജാതി/പട്ടികവർഗ സംവരണ ഒഴിവുകൾ. 20ന് 12 ന് . ആളില്ലെങ്കിൽ ഒ.ഇ.സിക്കാരെ പരിഗണിക്കും. (ഫോൺ: 0484 25775893)
എം. ടെക് ഒപ്‌ടോ ഇലക്ട്രോണിക്‌സ് ആൻഡ് ലേസർ ടെക്‌നോളജി: ജനറൽ, പട്ടികജാതി സംവരണ സീറ്റിലേക്ക് 19 ന് രാവിലെ 10 (ഫോൺ: 0484 2862411, 2575848) ആളില്ലെങ്കിൽ ഒ.ഇ.സിക്കാരെ പരിഗണിക്കും.
എം.സി.എ, എം.എസ് സി കമ്പ്യൂട്ടർ സയൻസ്: ജനറൽ ഉൾപ്പെടെ ഒഴിവുള്ള സീറ്റിലേക്ക് പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലുള്ളവർക്ക് സ്‌പോട്ട് അഡ്മിഷൻ. 18 ന് 10.30ന് (ഫോൺ: 0484 2576253).
ത്രിവത്സര എൽ എൽ.ബി, ഒരു വർഷ എൽ എൽ.എം : ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്ക്. 18 ന് 9 ന്. (ഫോൺ: 0484 2576253)
എം.ഫിൽ കോമേഴ്‌സ്: പട്ടികജാതി /പട്ടിക വർഗ സംവരണ സീറ്റിലേക്ക് എം.കോംകാർക്ക്: 18 ന് 10ന്. (ഫോൺ: 0484 2575096)
10-ാം തരം മുതലുള്ള അസൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഫീസും സഹിതം അതത് വകുപ്പുകളിൽ ഹാജരാകണം.