കൊച്ചി: ഭാരതീയ ജനത ന്യൂനപക്ഷ മോർച്ച ദക്ഷിണിമേഖല അംഗത്വ വിതരണ പ്രചാരണ പടിപാടി ഇന്ന് (വ്യാഴം) മൂന്നു മണിക്ക് എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു അറിയിച്ചു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പത്തുലക്ഷം ന്യൂനപക്ഷ അംഗങ്ങളെ ചേർക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യക്ഷൻ അബ്‌ദുൾ റഷീദ് അൻസാരി നിർവ്വഹിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽസെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ, ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറി കെ.വി.സാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ.മോഹൻദാസ് എന്നിവർ പ്രസംഗിക്കും.