അങ്കമാലി: വാഹന പരിശോധനയ്ക്കിടെ അങ്കമാലി എക്‌സൈസ് സംഘംറുകുറ്റി മൂന്നാംപറമ്പ് സ്വദേശി ശ്രീജന്റെ ബൈക്കിൽനിന്ന് 10 ലിറ്റർ വാറ്റ്ചാരായം പിടികൂടി..മൂക്കന്നൂർ പഞ്ചായത്തിലെ തെക്കേ അട്ടാറ
ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ചാരായം പിടികൂടിയത്.അങ്കമാലി
എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലായിരുന്നു വാഹന
പരിശോധന.ചാരായം പത്ത്ലിറ്ററിന്റെ കന്നാസിലാക്കി പ്ലാസ്റ്റിക്ക് കവറിലാണ് വാഹനത്തിൽ
സൂക്ഷിച്ചിരുന്നത്.ചാരായംമറ്റൊരാൾക്ക് കൊടുക്കുന്നതിനായി ഇയാൾ പാണ്ടിപ്പിള്ളി ജങ്ഷനടുത്ത് മൂന്നാം
പറമ്പ് -കോക്കുന്ന് റോഡിൽ എത്തിയപ്പോൾ വഴിയിൽ എക്‌സൈസുകാരെ കണ്ട് തിരിഞ്ഞു
പോകാൻ ശ്രമിച്ചു.ഇതുകണ്ട് എക്‌സൈസുകാർ ഇയാളുടെ വാഹനം പിടിച്ചു നിർത്താൻ
ശ്രമിച്ചെങ്കിലും വാഹനം മറിച്ചിട്ട് ഓടി രക്ഷപ്പെട്ടു.അങ്കമാലി റേഞ്ച്
പരിധിയിലുള്ള തെക്കേ അട്ടാറ,മൂന്നാംപറമ്പ് ഭാഗങ്ങളിൽ ചാരായം വാറ്റുന്നത്
. പ്രിവന്റീവ് ഓഫീസർമാരായ എം.കെ.ഷാജി,എം.ടി.ഹാരിസ് സിവിൽ എക്‌സൈസ്
ഓഫീർമാരായ പി.എൻ.സുരേഷ്ബാബു,വി.ബി.രാജേഷ്,എ.ജെ.അനീഷ്,ബിനു
മാനുവൽ,പി.ജി അനൂപ്,പി.പി.ഷിവിൻ,എക്‌സൈസ് ഡ്രൈവർ സക്കീർ ഹുസൈൻ എന്നിവർ
ചേർന്നാണ് വാറ്റ്ചാരായം പിടികൂടിയത്.