തോപ്പുംപടി: ബി.ഒ.ടി.ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ.മോഹനൻ നിർവഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്. പ്രീതി, വത്സല ഗിരീഷ്, കെ.എം. റിയാദ്, ഇ.കെ. മുരളീധരൻ, വി.കെ.പ്രകാശൻ, കെ.ബി.സലാം, ഷാജി മമ്മാസ്, പി.എ. പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാംഗം കെ.കെ.കുഞ്ഞച്ചൻ സ്വാഗതവും കെ.പി. പ്രതാപൻ നന്ദിയും പറഞ്ഞു.