ക‌ടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റ് യോഗം മട്ടലിൽ ഭഗവതി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

വിദ്യാ സി.ജി തൈക്കൂടം പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണ, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, സിന്ധു ജയേഷ് എന്നിവർ പ്രസംഗിച്ചു.