കടവന്ത്ര : എസ്.എൻ.ഡി.പി യോഗം എളംകുളം ശാഖയിലെ മൂന്നു കുടുംബ യൂണിറ്റുകളുടെ സംയുക്തയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ അദ്ധ്യക്ഷത വഹിച്ചു.
യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി എൻ.ഡി. പ്രേമചന്ദ്രൻ, ശാഖാ പ്രസിഡന്റ് ബാബു നാപ്പടി, എം.ആർ. മുരളീധരൻ, ലെനില രാജേഷ്, തങ്കമണി അരവിന്ദാക്ഷൻ, പ്രീതി ബിജു, ലിങ്കൻ എന്നിവർ പ്രസംഗിച്ചു.
ഡോ. പല്പു യൂണിറ്റ് ഭാരവാഹികളായി ഡോ. ഉഷ കൃഷ്ണാനന്ദ് (കൺവീനർ), അംബിക സാജു (ജോയിന്റ് കൺവീനർ), ലെനിലാ രാജേഷ്, പി.ബി. ദാസൻ, രാജേഷ്, വാസന്തി ശിവരാമൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ടി.കെ. മാധവൻ യൂണിറ്റ് ഭാരവാഹികളായി കാഞ്ചന വിദ്യാധരൻ (കൺവീനർ), ഗായത്രി ബാബു (ജോയിന്റ് കൺവീനർ), ഷീന പ്രദീപ്, അംബിക ദിവാകരൻ, ലജീഷ്, അമ്പിളി സുനിൽ, രജനി പ്രസാദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.