പള്ളുരുത്തി: എസ്.ഡി.പി.വൈ സ്ക്കൂളിൽ ആധുനിക രീതിയിൽ നിർമ്മിച്ച ടോയ് ലെറ്റിന്റെ ഉദ്ഘാടനം 19 ന് നടക്കും.രാവിലെ 10ന് നടക്കുന്ന പരിപാടി ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിക്കും.എസ്.ഡി.പി.വൈ പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സ്ക്കൂൾ മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ.മോഹനൻ, പ്രധാനാദ്ധ്യാപിക എസ്.ആർ.ശ്രീദേവി, സി.ജി.പ്രതാപൻ തുടങ്ങിയവർ സംബന്ധിക്കും.10 ലക്ഷം രൂപ ചെലവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടന്നത്.