മൂവാറ്റുപുഴ: കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസിയുടെയും (ആത്മ) സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴ ബ്ലോക്കുതല കർഷകസഭയും ഞാറ്റുവേലച്ചന്തയും നാളെ (വ്യാഴം) രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അദ്ധ്യക്ഷത വഹിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.കെ. സജിമോൾ പദ്ധതി വിശദീകരിക്കും.