മൂവാറ്റുപുഴ: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന്റെ മൂവാറ്റുപുഴ സബ് ജില്ലാമത്സരം മൂവാറ്റുപുഴ ബി.ആർ.സിയിൽ നടന്നു. വിവിധ സ്‌കൂളുകളിൽ നിന്ന് നാൽപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഫാത്തിമ മൊയ്തീൻ (എം.എസ്.എം എൽ.പി.എസ് മുളവൂർ), ഫയാസ് അബ്ദുൾ മജീദ് (ജി.യു.പി.എസ് പായിപ്ര), അമീൻ അബ്ദുള്ള (എസ്.എ.ബി ടി. എം രണ്ടാർകര) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഫാത്തിമ ഫിദ (ജി.ഇ.എച്ച്.എസ് മൂവാറ്റുപുഴ) അഫീഫ നാസർ (ജി.ഇ.എച്ച്.എസ് മൂവാറ്റുപുഴ), ജന്നത്ത് സ്വാലിഹ (എം.ഐ.ഇ ടി.എച്ച്.എസ് മൂവാറ്റുപുഴ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ ഷഹന ഷമീർ (ജിഎച്ച്എസ്എസ് പേഴയ്ക്കാപ്പിള്ളി), മുഹമ്മദ് ഫസൽ (എസ്.എൻ.ഡി.പി എച്ച്.എസ്. മൂവാറ്റുപുഴ) ഖദീജ ഇസ്മായിൽ (ജി.എച്ച്.എസ്.എസ് പേഴയ്ക്കാപ്പിള്ളി) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആഷിഖ് അലി (ടി.ടി.വി.എച്ച്.എസ്.എസ് മൂവാറ്റുപുഴ) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. അലിഫ് കോ ഓർഡിനേറ്റർ വി.എ. കബീർ മത്സരങ്ങൾ നിയന്ത്രിച്ചു. സബ് ജില്ലാ പ്രസിഡന്റ് ഷമീർ സമ്മാനം വിതരണം ചെയ്തു.