avard
തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കോഓർഡിനേറ്ററിനുള്ള കരിയർമാസ്റ്റർ അവാർഡിന് അർഹയായ തർബിയത്ത് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായ എസ്.ഗീതാകുമാരിക്ക് സ്‌കൂൾ മാനേജർ ടി.എസ്.അമീർ ഉപഹാരം നൽകുന്നു. പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട് സമീപം....

മൂവാറ്റുപുഴ: തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച കോഓർഡിനേറ്റർക്കുള്ള കരിയർമാസ്റ്റർ അവാർഡിന് തുടർച്ചയായ രണ്ടാം തവണയും തർബിയത്ത് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക എസ്. ഗീതാകുമാരി അർഹയായി. വിദ്യാർത്ഥികളിൽ ദിശാബോധം സൃഷ്ടിക്കുന്നതിനുവേണ്ടി പ്രചോദന ക്ലാസുകൾ, അഭിമുഖ പരിശീലനം, നൈപുണ്യ പരിശീലനം, മത്സരപ്പരീക്ഷാ പരിശീലനം, പ്രളയാനന്തര പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, ഷീ ക്യാമ്പ്, ഹീ ക്യാമ്പ്, ഫെയ്‌സ് ടു ഫെയ്‌സ്, പ്രകൃതി പഠന യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങൾ മാതൃ വിദ്യാലയത്തിൽ വിജയകരമായി നടപ്പിലാക്കിയതിനാണ് ടീച്ചറെത്തേടി പുരസ്‌കാരം എത്തിയത്. സ്‌കൂളിൽ നടന്ന അനുമോദനയോഗത്തിൽ സ്‌കൂൾ മാനേജർ ടി.എസ്. അമീർ എസ്. ഗീതാകുമാരിക്ക് ഉപഹാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട് , ബിജു മാത്യു തുടങ്ങിയവർ സംസാരിച്ചു.