പള്ളുരുത്തി: ഇടക്കൊച്ചി എസ്.എച്ച്.മറൈൻ എക്സിം മൽസ്യ കയറ്റുമതി സ്ഥാപനത്തിൽ അമോണിയ ചോർന്നു. ഇന്നലെ വൈകിട്ട് 5ന് ടാങ്കിലെ വാൽവ് തകരാറായതാണ് കാരണം. സമീപവാസികൾക്ക് ശ്വാസം മുട്ടലും കണ്ണെരിച്ചിലും ഉണ്ടായി. ഒരു ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് അമോണിയ നിർവീര്യമാക്കിയത്.