school-file
കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകുന്നു

മൂവാറ്റുപുഴ: കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്കായി എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി. ശാസ്ത സാഹിത്യ പരിഷത്ത് പ്രവർത്തകൻ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അനഘ മധു, സയൻസ് ക്ലബ് കൺവീനർ ആർ. സ്മിത, പി.എസ്. സത്യനാഥ്, കെ.പി. സൈനബബീവി, കെ.എ. സിജുമോൻ, കെ.കെ. മനോജ്, ഇ.എം. സ്വപ്ന എന്നിവർ നേതൃത്വം നൽകി. ഊർജ സംരക്ഷണത്തിന്റെ സന്ദേശം വീടുകളിലെത്തിക്കുകയാണ് പരീശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.