പെരുമ്പാവൂർ: കൂവപ്പടിയിൽ ഹരിജൻ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത കോടനാട് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ദളിത് സംഘടന രംഗത്ത്. അതിക്രമ നിരോധന നിയമത്തിലെ നാലാം വകുപ്പ് പ്രകാരം പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഐജിക്ക് നിവേദനം നൽകും. അടുത്ത മാസം 12 ന് രാജ്ഭവൻ മാർച്ചും നടത്തുമെന്ന് സമാജം രക്ഷാധികാരി എം. കെ. കുഞ്ഞോൽ അറിയിച്ചു.