കൊച്ചി: അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള വിവിധ സമരങ്ങളിൽ പങ്കെടുത്തവർ, പൊലീസ് പീഡനങ്ങൾക്ക് ഇരയായവർ, ജയിലിൽ അടയ്ക്കപ്പെട്ടവർ, ഒളിവിൽ കഴിഞ്ഞവർ എന്നിങ്ങനെ പോരാട്ടത്തിൽ പങ്കെടുത്ത വിവിധ പ്രസ്ഥാനങ്ങളിൽ പെട്ടവരുടെ ജില്ല കൺവെൻഷൻ 21 ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ബാങ്ക് എംപ്ളോയിസ് യൂണിയൻ ഹാളിൽ നടക്കും. എം.എം.ലോറൻസ്, തമ്പാൻ തോമസ്, പി.സി.ഉണ്ണിച്ചെക്കൻ തുടങ്ങിയവർ പങ്കെടുക്കും.