കൊച്ചി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം നോർത്ത് ഏരിയ കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡോ.എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു.
അംഗത്വ വിതരണം ജി. പുഷ്പാഭായിക്ക് നൽകിഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ. വേണു, കെ.ജെ. ജോൺ, ഐ.എക്സ്. മിന്നറ്റ്, ടി.കെ. കുഞ്ഞപ്പൻ, പ്രൊഫ.എ. കൃഷ്ണമ്മ എന്നിവർ പ്രസംഗിച്ചു.